ഈയിടെ പ്രകോപനകരമായ പ്രസംഗത്തിന് അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീടു ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്ത അക്ബറുദ്ദിൻ ഒവൈസി പറഞ്ഞത് വിശ്വസിക്കാമെങ്കിൽ, ഗുജറാത്തിലെ മുസ്ലിം കൂട്ടക്കുരുതിയും, ബാബറിമസ്ജിത് സംഭവവും നടക്കാത്തപക്ഷം ഇന്ത്യയിൽ ജിഹാദി തീവ്രവാദവും ഉണ്ടാകുമായിരുന്നില്ല. ഒവൈസിയുടെ അഭിപ്രായത്തിൽ ഇരയാക്കപ്പെടുന്ന ഒരു സമുദായത്തിന്റെ പ്രതിഷേധങ്ങളാണ് തീവ്രവാദി ആക്രമണങ്ങൾ. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ഒട്ടു മിക്ക മുസ്ലിം സംഘടനകളും മാർക്കണ്ടേയ കട്ജുവിനെയും അരുന്ധതി റോയിയെയും പോലെ ചില 'മനുഷ്യാവകാശ' സംരക്ഷകരും, ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ മേൽ പറഞ്ഞ ഒവൈസി സിദ്ധാന്തത്തിന്റെ വക്താക്കളാണ്.
സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്ന മുസ്ലിം യുവാക്കൾ വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ, തെളിവുകളുടെ അഭാവത്തിൽ വിമോചിതരാവുമ്പോൾ "ഇരകളാക്കപ്പെട്ടു" എന്ന ഇക്കൂട്ടരുടെ വാദം ഏറ്റുപിടിക്കാൻ രാജ്യത്തിനകത്തും പുറത്തും നിരവധി ആളുകളുമുണ്ട്. ഈ മാസമാദ്യം ദേശീയ അന്വേഷണ സംഘം (National Investigation Agency), ബാംഗ്ലൂർ ജിഹാദ് കേസുമായി ബന്ധപ്പെട്ടു കുറ്റ വിമുക്തരക്കാൻ തീരുമാനിച്ച പ്രധിരോധ ശാസ്ത്രജ്ഞൻ ഐജാസ് അഹമ്മദ് മിർസയും പത്രപ്രവർത്തകൻ മതി-ഉർ-റഹ്മാൻ സിദ്ധിക്കിയും ഇക്കൂട്ടർക്ക് വീണു കിട്ടിയ ഒരു അവസരമായിരുന്നു. ഇവരുടെ അറസ്റ്റ് പോലീസിന്റെ മുസ്ലിംവിരുദ്ധ സമീപനത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടു.
പക്ഷേ വസ്തുതകൾ, ഇങ്ങനെയുള്ള സംഭവങ്ങൾ കുറച്ചുകൂടി ഗൌരവത്തോടെ സമീപിക്കേണ്ടത്തിന്റെ ആവശ്യം വെളിപ്പെടുത്തുന്നു. ഇക്കൂട്ടർ പ്രചരിപ്പിക്കുന്ന പോലീസിന്റെ മുസ്ലിംവിരുദ്ധ സമീപനം എന്ന ആരോപണം, ജിഹാദി ഭീകരതയെ ചെറുക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് പലപ്പോഴും വിലങ്ങു തടിയാകാറുണ്ട്.
നമുക്ക് ബാംഗ്ലൂർ ജിഹാദ് കേസിലെ വസ്തുതകൾ ഒന്ന് പരിശോധിക്കാം. മിർസ, സിദ്ധിക്കി എന്നിവരെ വെറുതെ വിട്ട NIA നടപടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച മാധമങ്ങൾ, ബാംഗ്ലൂർ ജിഹാദി ഗൂഢാലോചനയുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത 15 പേരിൽ 12 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത് ബോധപൂർവം മറന്നു. NIA കുറ്റപത്ര പ്രകാരം, ഒരുപക്ഷെ 26/11 നു ശേഷം ഏറ്റവും അപകടകരമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു പദ്ധതിയായിരുന്നു ബാംഗ്ലൂർ ജിഹാദി ആക്രമണം. ഇന്ത്യയിൽ ഏറ്റവും ആദ്യമായി ഓണ്‍ലൈൻ സമ്പർക്ക കേന്ദ്രീകൃതമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു പദ്ധതി.
NIA റിപ്പോർട്ട് പ്രകാരം, അഫ്ഘാൻ ജിഹാദിൽ പങ്കെടുക്കാനുള്ള ഓണ്‍ലൈൻ പ്രചാരണത്തിൽ ആകൃഷ്ടരായി, അബ്ദുൾ ഹക്കിം, സഫർ ഇഖ്‌ബാൽ എന്നിവർ 2011-2012 കാലഘട്ടത്തിൽ പാകിസ്ഥാൻ സന്ദർശിച്ചു. പക്ഷേ കറാച്ചിയിൽ വച്ച് അന്തർദേശീയ ജിഹാദി സംഘാടകനായ ഫർഹത്തുള്ള ഘൗറി, അവരെ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയും, അതിനുശേഷം അവർ രണ്ടുപേരും ISI യുടെയും ലഷ്കറിന്റെയും പരിശീലനത്തിനു വിധേയരാവുകയും ചെയ്തു. NIA യുടെ അന്വേഷണത്തിൽ ഈ ബാംഗ്ലൂർ ജിഹാദി സെൽ, ഒരു കൂട്ടം ഹിന്ദു വലതുപക്ഷ നേതാക്കളെയും, പത്രപ്രവർത്തകരെയും, പോലീസ് ഓഫീസർമാരെയും വധിക്കാൻ ആസൂത്രണം ചെയ്തതായി തെളിഞ്ഞു. ജിഹാദി ആക്രമണങ്ങൾക്ക് വേണ്ടി വന്നേക്കാവുന്ന തുക സായുധ കവർച്ചകളിലൂടെയും പാകിസ്ഥാനു വേണ്ടിയുള്ള ചാരപ്രവർത്തനങ്ങളിലൂടെയും സ്വരൂപിക്കുവാനായിരുന്നു തീരുമാനം.
മിർസ, സിദ്ധിക്കി, യുസഫ് എന്നിവർക്കെതിരെ തെളിവുകൾ ശേഖരിക്കാൻ NIA ക്ക് കഴിഞ്ഞില്ല. പക്ഷേ ഇവർ ജിഹാദി തീവ്രവാദികളുടെ മുറിയിലാണ് തങ്ങിയിരുന്നത്. ആക്രമണം പ്ളാൻ ചെയ്യാൻ ജിഹാദികൾ സന്ദർശിച്ച സ്ഥലങ്ങളെ കുറിച്ച് ഇവർക്ക് അറിവുണ്ട് എന്ന് പോലിസ് പറയുന്നു. സിദ്ധിക്കി ജിഹാദി വെബ്സൈറ്റ്കൾ പലതവണ സന്ദർശിച്ചതിന്റെ തെളിവുകളുമുണ്ട്. വെബ്സൈറ്റ്കൾ ഞാനും സന്ദർശിക്കാറുണ്ട്, പക്ഷേ എന്റെ മുറിയിൽ വച്ച് തീവ്രവാദം ആസൂത്രണം ചെയ്യപ്പെടാറില്ല. ഇങ്ങനെ ഒരു സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ അറസ്റ്റ് ചെയ്യാതെ പോലിസ് മറ്റെന്താണ് ചെയ്യേണ്ടിയിരുന്നത്? താനും തന്റെ കുടുംബവും അനുഭവിച്ച 'ഹൃദയഭേദകമായ' പീഡനങ്ങൾ മിർസ പത്രസമ്മേളനം വിളിച്ചു വിവരിച്ചു. പക്ഷേ തന്റെ കൂടെ അടുത്തിടപഴകിയ ആ പന്ത്രണ്ടു ജിഹാദി തീവ്രവാദികളുടെ നീക്കങ്ങൾ മിർസക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് ആശ്ചര്യം തന്നെ.
താൻ ഒരു മുസ്ലിം അല്ലായിരുന്നെങ്കിൽ തന്നെ പോലീസ് അറസ്റ്റു ചെയ്യുമായിരുന്നില്ല എന്ന് സിദ്ധിക്കി വിലപിച്ചു. നാടൊട്ടുക്കുമുള്ള ഇരവാദികൾ അതേറ്റു പിടിച്ചു. പക്ഷേ കഴിഞ്ഞ വർഷം ജൂണിൽ, 2008 ലെ മലെഗോണ്‍ സ്ഫോടന കേസിൽ അറസ്റ്റു ചെയ്യപ്പെട്ട ലോകേന്ദർ ശർമ, ദേവേന്ദർ ഗുപ്ത എന്നിവർക്കെതിരെ NIA തെളിവ് കണ്ടെത്താൻ പരാജയപ്പെട്ടപ്പോൾ അവരാരും തങ്ങൾ ഇരകളാക്കപ്പെട്ട കഥ പറഞ്ഞതായി അറിവില്ല. മെക്കാ മസ്ജിത് കേസിൽ ഭരത് രടേശ്വരിനും ഇതുപോലെ തെളിവുകളുടെ അഭാവത്തിൽ ജാമ്യം കിട്ടിയിരുന്നു. ഇതുപോലെ ധാരാളം സംഭവങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാൻഡ്, മണിപ്പൂർ, ആസാം എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകമെങ്ങുമുള്ള പോലിസ് സേനകൾ പ്രവർത്തിക്കുന്നത് ഇങ്ങനെ തന്നെയാണ്. ഉദാഹരണത്തിന്, ഇംഗ്ലണ്ടിൽ അറസ്റ്റു ചെയ്യപ്പെടുന്ന മൂന്നിൽ രണ്ടു കുറ്റാരോപിതരെയും അന്വേഷണ ഘട്ടങ്ങളിൽ കൃത്യമായ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടാറുണ്ട്. അറസ്റ്റു ചെയ്യപ്പെട്ട 14% അല്ലെങ്കിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട 50%ത്തിൽ താഴെ കുറ്റാരോപിതർ മാത്രമേ അവിടെ ശിക്ഷിക്കപ്പെടാറുള്ളൂ. ഇന്ത്യയിൽ 2012-ൽ മാത്രം 914 മാവോയിസ്റ്റ് ആരോപിതരെ അറസ്റ്റ് ചെയ്തു; ഇതിന്റെ പത്തിലൊന്ന് പോലും വരില്ല മുസ്ലിം ഭീകരവാദത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം. അമേരിക്കൻ വിമാനത്താവളങ്ങളിലെ നിർബന്ധിത ദേഹപരിശോധനെയെപ്പറ്റി ഇന്ത്യയിൽ പോലും മുറവിളി ഉയരാറുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തിൽ അമേരിക്കകാർ മതവികാരം കലർത്താറില്ല, അതുകൊണ്ട് തന്നെ 9/11 നു ശേഷം അവിടെ നാശം വിതക്കാൻ തീവ്രവാദികൾക്ക് കഴിഞ്ഞിട്ടുമില്ല.
തീവ്രവാദത്തെക്കാൾ, നമ്മുടെ രാജ്യം നേരിടുന്ന പ്രശ്നം പ്രീണന രാഷ്ട്രീയം ആണെന്ന് തോന്നുന്നു. ഏതെങ്കിലും ഒരു മതത്തിൽ പെട്ടവരുടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചു വെയ്ക്കുന്നതാവരുത് മതേതരത്വം. കാര്യങ്ങളെ വസ്തുനിഷ്ടമായി വിശകലനം ചെയ്യുന്ന ഒരു രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷമാണ് ഇന്ന് നമ്മുടെ രാജ്യത്തിന് ആവശ്യം. അനിഷ്ട സത്യങ്ങൾ തുറന്നുകാട്ടി അതിനു പരിഹാരം കാണുന്നതല്ലേ, കണ്ണടച്ച് ഇരുട്ടാക്കുന്നതിനെക്കാൾ അഭികാമ്യം?

0 comments:
Post a Comment